പന്തളം: കർഷകതൊഴിലാളികൾക്ക് ഉപാധിരഹിതമായി 3000 രൂപ പെൻഷൻ നൽകുക, തൊഴിലുറപ്പ് തൊഴിലാളികർക്ക് 200 തൊഴിൽ ദിനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു പന്തളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുരമ്പാല വില്ലേജ് ഓഫീസ് ധർണ നഗരസഭ കൗൺസിലർ വി.ശോഭന കുമാരി ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു പന്തളം മേഖലാകമ്മിറ്റി പ്രസിഡന്റ്​ കെ.എൻ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.നാരായണൻ ,. സി.പി.ഐ പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. രാജേന്ദ്രൻ, ജെ. ഗിരീഷ്, സജീഷ്, ആർ .ജയൻ, ഹക്കിംഷാ, സന്തോഷ്​, അനുമോൾ, രാധാമണി, മാധവനുണ്ണിത്താൻ, വാസുദേവൻ എന്നിവർ പ്രസംഗിച്ചു.