അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ഉപഭോക്തൃദിനം ആചരിച്ചു. ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ കൺവീനർ ജോൺസൺ ഇടിക്കുള ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മണ്ണിട രാജു ക്ളാസെടുത്തു. ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം അജിചരുവിള,എസ്. മുഹമ്മദ് ഖൈസ്, ബിജു പനച്ചിവിള, സുരേഷ് ബാബു ,പഴകുളം ആന്റണി, സോമൻചിറ ക്കോണിൽ ,ആമിന എന്നിവർപ്രസംഗിച്ചു.