അടൂർ : കർഷക തൊഴിലാളികൾ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നിർണയിക്കുകയും 3000 രൂപയായി ഉയർത്തുകയും ചെയ്യുക, കർഷക തൊഴിലാളി ക്ഷേമനിധി വഴി ഒരു ലക്ഷം രൂപ അധിവർഷാനുകൂല്യമായി ലഭ്യമാക്കുക, തൊഴിലുറപ്പു പദ്ധതി വഴി 200 ദിവസത്തെ തൊഴിലും 600 രൂപ പ്രതിദിന കൂലിയുമായി നൽക്കുക, അതീവ ദരിദ്രരെ കണ്ടെത്താനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുക., കുടിശികയുള്ള ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ സർക്കാർ ഗ്രാന്റ് നൽക്കുക, മാച്ചിംഗ് ഗ്രാന്റ് 54 കോടി രൂപ അടിയന്തരമായി അനുവദിക്കുക മാച്ചിംഗ് ഗ്രാന്റ് ഉയർത്തുക, ലൈഫ് പദ്ധതി പ്രകാരം വീട്ടിനു അർഹരെ തിരഞ്ഞെടുക്കുന്നതിന് പ്രഖ്യാപിച്ച് ഉപാധികൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ഏഴംകുളം വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ബി.കെ എം.യു. ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രപാൽ, സി.പി ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ.ആർ.ജയൻ,രാജേന്ദ്രകുറുപ്പ്, എം.മഞ്ജു, ജി.രാജൻ. എന്നിവർ സംസാരിച്ചു. അടൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി ബാബു കൊട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ജോൺസൺ .ജെ സ്വാഗതം പറഞ്ഞു.