പത്തനംതിട്ട : സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസനനയ രേഖയിലും സംസ്ഥാന ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലും പട്ടികജാതി, വർഗ വിഭാഗത്തെയും സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളെയും അവഗണിച്ചതായി സാംബവ മഹാസഭ സംസ്ഥാന പ്രവർത്തക സമിതി യോഗം ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ശിവൻ കദളി, കെ.കെ.രാജു, പി.ആർ.കൃഷ്ണൻകുട്ടി, സി.ഡി.രാജൻ, എ.കെ.ശശി, കെ.കെ. രാജൻ, കെ.വിജയപ്പൻ, കെ.കെ.ഹരിഹരൻ, കെ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.