മല്ലപ്പള്ളി: കർഷക സുഹൃത്തുക്കളെ കൃഷി ഭവനിൽ നിന്നും ജീവാമൃതം എന്ന ജൈവവളം കൃഷി സ്ഥലത്തിന്റെ വിസ്തൃതിയ്ക്കു അനുസരിച്ച് സൗജന്യമായി ലഭിക്കുന്നതാണ്. എല്ലാ കർഷക സുഹൃത്തുക്കളും കൃഷി സ്ഥലത്തിന്റെ കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുമായി കൃഷി ഭവനിൽ എത്തേണ്ടതാണെന്ന് കൊറ്റനാട് കൃഷി ഓഫീസർ അറിയിച്ചു.