റാന്നി: റാന്നി ബി.ആർ.സിയിൽ 'സ്നേഹതീരം' ദ്വിദിന സഹവാസ ക്യാമ്പ് പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ മാത്യു അദ്ധ്യക്ഷയായി. സിനിമാതാരം അഭിഷേക് രവീന്ദ്രൻ , വാർഡ് മെമ്പർ ബിനിറ്റ് മാത്യു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ലിജു പി.തോമസ്,ഷിബി സൈമൺ, ബിനു കെ.സാം, ഷാജി എ.സലാം, സോണിയ മോൾ ജോസഫ്, മേരിക്കുട്ടി എസ്. കുര്യൻ, ബീനാമ്മ കോശി എന്നിവർ സംസാരിച്ചു .