പത്തനംതിട്ട: കെ -റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി കാസർഗോഡ് നിന്നാരംഭിച്ച സംസ്ഥാന സമര ജാഥ ഇന്ന് ജില്ലയിലെത്തും. രാവിലെ 9 ന് കുന്നന്താനത്ത് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ എം.പി ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്.രാജീവൻ എന്നിവർ നയിക്കുന്ന ജാഥയുടെ മാനേജർ സംസ്ഥാന വൈസ് ചെയർമാൻ ടി.ടി.ഇസ്മയിലാണ്. സംസ്ഥാന രക്ഷാധികാരിമാരായ പ്രൊഫ. കുസുമം ജോസഫ്, എം.ഷാജർഖാൻ, സംസ്ഥാന സമിതിയംഗംങ്ങളായ മിനി.കെ.ഫിലിപ്, സി.കെ.ശിവദാസൻ, ശരണ്യാരാജ് തുടങ്ങിയവർ പങ്കെടുക്കും. മുൻ എം.എൽ.എ ജോസഫ് എം പുതുശേരി, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ.ടി.ടോജി., കെ.പി.സി.സി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല എന്നിവർ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5ന് തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്യും.