 
തിരുവല്ല: തുകലശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിന്റെ 84 -ാം വാർഷിക സമ്മേളനവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.എം ജിജി, അദ്ധ്യാപികമാരായ ആനി ജോസഫ്, സ്നേഹ പ്രഭ തോമസ്, അച്ചാമ്മ.ഡി എന്നിവർക്കുള്ള യാത്രയയപ്പും നടത്തി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. റവ.അലക്സ് പി.ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് സാമുവൽ മുഖ്യപ്രഭാഷണവും ഫോട്ടോ അനാശ്ചാദനവും നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സാലിമോൻ ഉപഹാര സമർപ്പണം നടത്തി. നഗരസഭാ കൗൺസിലർ ശ്രീജ എം.ആർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ.പ്രസീന,എ.ഇ.ഒ മിനികുമാരിവി.കെ, ബർസാർ ടോം ജെ.സഖറിയ, സൂസമ്മ കോശി, സുഷ സൂസൻ ജോർജ്ജ്. ടി.എം.ജിജി, ആനി ജോസഫ്, സ്നേഹ പ്രഭ തോമസ്, അച്ചാമ്മ, ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.