 
ചെങ്ങന്നൂർ: "മന്ത്രി ഇതുചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല. ഞങ്ങൾ ഇനി എങ്ങോട്ട് പോകും..?" ചോദിക്കുന്നത് കൊഴുവല്ലൂർ പതിനൊന്നാം വാർഡ് പൂതംകുന്ന് കോളനിയിലെ മണികണ്ഠവിലാസം വീട്ടിലെ എൺപത്തിയഞ്ചുകാരി ചെറുപെണ്ണാണ്. നാലുസെന്റ് വീടിന് സമീപം അടയാളക്കല്ല് സ്ഥാപിക്കുന്നത് കണ്ടപ്പോഴാണ് ഇവർ നിലവിളിച്ചത്. വിധവയായ മകൾ രാധയുടെ സംരക്ഷണയിലാണ് ചെറുപെണ്ണ് കഴിയുന്നത്. 28 വർഷമായി പൂതംകുന്ന് സെറ്റിൽമെന്റ് കോളനിയിലാണ് താമസിക്കുന്നത്. കനത്ത പൊലീസ് സന്നാഹത്തോടെ എത്തിയ കെ-റെയിൽ ഉദ്യോഗസ്ഥർ കോളനിക്ക് സമീപം അടയാളക്കല്ലുകൾ സ്ഥാപിച്ചത് കോളനിവാസികളെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. കോളനിക്ക് സമീപമാണ് മന്ത്രി സജിചെറിയാൻ താമസിക്കുന്നത്. മുന്നറിയിപ്പോ നോട്ടീസോ നൽകാതെ കല്ലിടുന്നത് നിയമലംഘനമാണെന്നും മന്ത്രി നേരിട്ടെത്തി ഇത് തടയണമന്നും കോളനി നിവാസികൾ ആവശ്യപ്പെടുന്നുണ്ടായിരുന്നു.