sure
ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട :സംസ്ഥാന ബഡ്ജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചെന്നാരോപിച്ച് ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുൻപിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അച്ചൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്‌ വിനോദ് കുമാർ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഡി.എ.പി.സി സംസ്ഥാന സെക്രട്ടറി സി.കെ തോമസ്, റെനീസ് മുഹമ്മദ്, ജോസ് പള്ളിവാതിക്കൽ, എം.കെ ജോൺ ഉളനാട്‌, തോമസ് ജോൺ ഇലന്തൂർ, സുനിൽ കുടശനാട്, ബിനു ഏഴംകുളം, അനിൽ പൂവത്തൂർ, സജി പയ്യനമൺ എന്നിവർ പ്രസംഗിച്ചു.