 
ചെങ്ങന്നൂർ: കൊഴുവല്ലൂർ ദേവീ ക്ഷേത്രത്തിലും കല്ലിടുമെന്ന വാർത്ത പടർന്നതോടെ ഇന്നലെ രാവിലെ മുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിനു സമീപം സംഘടിച്ചെത്തി. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പ്രദേശവാസികളാണ് ക്ഷേത്ര പരിസരത്ത് തമ്പടിച്ചത്. ക്ഷേത്രത്തിലെ നാഗത്തറ പദ്ധതി പ്രദേശത്താണെന്നാണ് കരുതുന്നത്. കല്ലിടൽ നടത്തില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഭക്തർ മടങ്ങിയത്. ഇന്ന് കല്ലിടീൽ നടത്തിയേക്കുമെന്നു സൂചനയുണ്ട്. പ്രദേശത്തു സംഘർഷ സാദ്ധ്യത നിലനിൽക്കുന്നു. ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിലേക്കുള്ള റോഡിൽ വഴി തടഞ്ഞ് ടയറുകൾ നിരത്തി തീയിട്ടിരുന്നു.