 
പഴകുളം : കാലപഴക്കത്താൽ വീട് ഇടിഞ്ഞു വീണു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. പെരിങ്ങനാട് അമ്മകണ്ടകര പ്രതിഭാ ജംഗ്ഷന് സമീപം വാഴുവേലേത്ത് താഴേതിൽ ചന്ദ്രൻകുട്ടിയുടെ വീടാണ് ഇടിഞ്ഞുവീണത്. വീട് പൂർണമായും നിലംപൊത്തി. വീട്ടുകാർ മുറ്റത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മൺകട്ട കെട്ടിയ ഓടിട്ട വീടാണ്. 36 വർഷം പഴക്കമുണ്ട്. വാർഡ് മെമ്പർ സുജിത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ താത്കാലിക ഷെഡ് നിർമ്മിച്ചു തുടങ്ങി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് സ്ഥലം സന്ദർശിച്ചു. പെരിങ്ങനാട് വില്ലേജ് ഒാഫീസർ ദീപു സ്ഥലത്തെത്തി തഹസിൽദാർ ക്ക് റിപ്പോർട്ട് നൽകി.