ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെങ്ങന്നൂർ മേഖലാ സംയുക്തയോഗം നാളെ രാവിലെ 10.30ന് 4745ാം നമ്പർ പിരളശേരി ശാഖാ പ്രാർത്ഥനാഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യോഗത്തിന്റെയും യൂണിയന്റെയും വിവിധ ക്ഷേമപദ്ധതികളും സംഘടനാ റിപ്പോർട്ടും കൺവീനർ അനിൽ പി.ശ്രീരംഗം അവതരിപ്പിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ, അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സരേഷ് വല്ലന, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ടൗൺ പാണ്ടനാട്, മുണ്ടൻകാവ്, പിരളശ്ശേരി, ചെങ്ങന്നൂർ സൗത്ത്, പേരിശ്ശേരി, വാഴാർമംഗലം എന്നീശാഖകളിലെ മുഴുവൻ ഭാരവാഹികളും പോഷക സംഘടനാ ശാഖാ ഭാരവാഹികളും പങ്കെടുക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗം ദേവരാജൻ സ്വാഗതവും പിരളശേരി ശാഖായോഗം സെക്രട്ടറി ഷാജി നന്ദിയും പറയും.