ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ശ്രീനാരായണ കൺവെൻഷൻ ഇന്ന് ആരംഭിക്കും. രാത്രി 7ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. ഡോ. എം.എം ബഷീർ ആത്മീയ പ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് ഹരിപത്മനാഭൻ സ്വാഗതവും സെക്രട്ടറി സോമോൻ തോപ്പിൽ നന്ദിയും പറയും. ശ്രീനാരായണ ഗുരുദേവൻ വിശ്വമാനവികതയുടെ പ്രയോക്താവ് എന്ന വിഷയത്തിൽ നാളെ വൈകിട്ട് 7.30ന് ഇടമൺ ജി. മോഹൻദാസ് പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പരയുടെ സമാപന ദിനമായ 18ന് വൈകിട്ട് 7.30ന് ഗുരുഭക്തി എന്ന വിഷയത്തിൽ ഷൈലജ ഷാജി പ്രഭാഷണം നടത്തും.