ചെങ്ങന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സെമിനാർ നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതിയംഗം ജി.കൃഷ്ണകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.ജി രാമകൃഷ്ണൻ, സുര ഹരികുമാർ, എൻ.വിജയൻ എന്നിവർ പ്രസംഗിച്ചു. കാലിക പ്രസക്തിയുള്ള ''വിജ്ഞാനസമൂഹവും കേരളവും '' എന്ന വിഷയം ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.വി.എൻ ജയചന്ദ്രൻ അവതരിപ്പിച്ചു. ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി പ്രകാശ്, ബിഷപ്മൂർ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കുര്യൻ തോമസ്, താലൂക്ക് നിർവാഹകസമിതിയംഗം ടി.കെ സുഭാഷ്,​സെക്രട്ടറി ബി.ഷാജ്‌ലാൽ,​ കൈരളി ഗ്രന്ഥശാല സെക്രട്ടറി കെ.പി പ്രദീപ് എന്നിവർ സംസാരിച്ചു.