പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ജില്ലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ജയം. പതിനെട്ട്‌ കോളേജുകളിൽ പതിനേഴിടത്തും എസ്.എഫ്.ഐ വിജയിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 14ൽ 13 സീറ്റിലും എസ്.എഫ്.ഐക്ക് എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ ഇവിടെ തിരഞ്ഞെടുപ്പ്‌ നടന്നത്‌. വിവിധ കോളേജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളേജ്‌, എസ്.എ.എസ് കോളേജ്‌ കോന്നി, എസ്‌.എൻ.ഡി.പി കോളേജ്‌ കോന്നി, സെന്റ്‌ തോമസ് കോളേജ് കോന്നി, മുസ്‌ലിയാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, വി.എൻ.എസ്‌ കോന്നി, ബി.എ.എം തുരുത്തിക്കാട്‌, ഐ.എച്ച്.ആർ.ഡി തണ്ണിത്തോട്‌, എസ്.എൻ കോളേജ്‌ ചിറ്റാർ, സെന്റ്‌ തോമസ് കോളേജ്‌ കോഴഞ്ചേരി, സെന്റ്‌ തോമസ് കോളേജ്‌ റാന്നി, സെന്റ്‌ തോമസ്‌ കോളേജ്‌ ഇടമുറി, തിരുവല്ല മാർത്തോമ്മ കോളേജ്‌, ഡി.ബി പമ്പ, സെന്റ്‌ തോമസ് കോളേജ് ഒഫ് അഡ്വാൻസ്ഡ്‌ സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്‌.എഫ്‌.ഐ യൂണിയൻ നിലനിറുത്തി. ഇലന്തൂർ ഗവ. കോളേജിൽ മാത്രമാണ് കെ.എസ്.യു വിജയിച്ചത്.