vikas-babu
വി​കാ​സ് ബാ​ബു

തി​രു​വ​ല്ല : ചാ​ത്ത​ങ്ക​രി അ​മി​ച്ച​ക​രി​ലെ വീ​ട്ടിൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്​ഡിൽ 85 ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. അ​മി​ച്ച​ക​രി മ​ണ​ലിൽ തെ​ക്കേ​തിൽ വീ​ട്ടിൽ വി​കാ​സ് ബാ​ബു (30) ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് പു​ളി​ക്കീ​ഴ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. റെ​യ്​ഡിൽ വി​കാ​സി​ന്റെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യിൽ ട്രാ​വൽ ബാ​ഗിൽ ഒ​ളി​പ്പി​ച്ച നി​ല​യിൽ ക​ഞ്ചാ​വ് കണ്ടെത്തുകയായിരുന്നു. പെ​രി​ങ്ങ​ര കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വർ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് വി​കാ​സെ​ന്ന് പു​ളി​ക്കീ​ഴ് പൊലീ​സ് പ​റ​ഞ്ഞു.