1

മല്ലപ്പള്ളി : കഞ്ചാവ് മാഫിയയുടെ ആക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റിന് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് പെരുംമ്പട്ടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു.പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് കുമാർ ചരളേൽ, സിനാജ് ചാമകാല,ജെസ്സി അലക്സ്‌, ജെയ്‌സൻ പെരുനാട്, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ചെറിയാൻ ഈപ്പൻ, രാജു ആന്റണി ഉദയൻ സി,എം, അബിനു, മാർട്ടിന്, ആൻസൺ തോമസ്,അരവിന്ദ് വെട്ടിക്കൽ, ഷിബിൻ,ജോബിൻ, ഷിജോ എന്നിവർ പ്രസംഗിച്ചു.