കോന്നി: മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി പൂരം ഇന്ന് നടക്കും. കരകളുടെ ഉത്സവത്തിനും ഇന്ന് തുടക്കമാകും. നല്ലൂർ കരയുടെ ഉത്സവദിവസമായ ഇന്ന് 4.30നാണ് മലയാലപ്പുഴ പൂരം. അരുണിമ പാർത്ഥസാരഥി, പട്ടത്താനം, കേശവൻ, കുന്നത്തൂർ കുട്ടിശങ്കരൻ, പേരൂർ ശിവൻ എന്നി ഗജവീരന്മാർ പങ്കെടുക്കും. മദപ്പാടിലായ മലയാലപ്പുഴ രാജൻ ഇത്തവണ പൂരത്തിൽ പങ്കെടുക്കില്ല. പാലക്കാടൻ പൂരങ്ങളിലെ മേളപ്രമാണി കല്ലൂർ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും പൂരത്തിന് കൊഴുപ്പേകും വൈകിട്ട് 6.30ന് കാഴ്ച ശ്രീബലിയും സേവയും നടക്കും. 9ന് ശ്രീഭൂതബലി, ജീവിത എഴുന്നെള്ളത്ത്, വിളക്കെഴുന്നെളളിപ്പ്. നാളെ ഏഴാം ദിവസം ഇടനാട്ട് കരയുടെ ഉത്സവവും, 19ന് ഏറം കരയുടെ ഉത്സവവും, 20ന് താഴം കരയുടെ ഉത്സവവും നടക്കും. 21ന് ആനച്ചമയങ്ങളുടെ പ്രദർശനവും, 2ന് ആനയൂട്ടും, ആറാട്ടും നടക്കും.