kerala-bank
കേരളബാങ്ക് കോഴഞ്ചേരി ബ്രാഞ്ചി ഇടപാടുകാരുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: കേരളബാങ്ക് കോഴഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഭരണസമിതി അംഗം എസ്.നിർമ്മലാദേവി അദ്ധ്യക്ഷയായിരുന്നു. കേരള ബാങ്ക് റീജണൽ ജനറൽ മനേജർ ലതാപിള്ള, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.എൻ.ഉഷാകുമാരി, ആനി എബ്രഹാം, സോണൽ ഓഫീസർ ഓമന വർഗീസ് എന്നിവർ സംസാരിച്ചു. കോഴഞ്ചേരി ശാഖാമാനേജർ ലെനിമോൾ ഉമ്മൻ സ്വാഗതവും ജോജി എബ്രഹാം നന്ദിയും പറഞ്ഞു.