ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 74-ാം നമ്പർ വല്ലന ഗുരുദേവക്ഷേത്രത്തിലെ 18-ാമത് പുന:പ്രതിഷ്ഠാ വാർഷികവും 68-ാമത് മഹോത്സവവും വല്ലന മഹാദേവക്ഷേത്രത്തിലെ ഉത്സവവും ഇന്ന് ആരംഭിക്കും. രാവിലെ 9.15നും 9.45നും മദ്ധ്യേ ഗുരുക്ഷേത്രത്തിലും 10നും 10.30നും മദ്ധ്യേ മേടംരാശി മുഹൂർത്തത്തിൽ മഹാദേവക്ഷേത്രത്തിലും കൊടിയേറും. വല്ലന മോഹനൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്

11ന് പറക്കെഴുന്നെള്ളത്ത്, ഉച്ചക്ക് 1ന് കൊടിയേറ്റുസദ്യ, വൈകിട്ട് 6.15ന് ദീപാരാധന, ദീപക്കാഴ്ച, 7ന് പ്രഭാഷണം, 9ന് മ്യൂസിക്കൽ കോമഡി ഉത്സവം .

19ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണം നടത്തും. മുൻ എം. എൽ.എ കെ.സി രാജഗോപാൽ ഉത്സവ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ. അജയകുമാർ എൻഡോവ്മെന്റ് വിതരണം നടത്തും.

ചെങ്ങന്നൂർ യൂണിയൻ വൈസ് ചെയർമാൻ രാകേഷ്, വിജിലൻസ് എസ്. പി രാജേഷ് എന്നിവർ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ.ടി.ടോജി, പ്രാവാസിക്ഷേമകാര്യ വകുപ്പ് സെക്രട്ടറി ജോർജ്ജ് വർഗീസ്, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ കമൽ, ഇടയാറന്മുള മാർത്തോമ്മാ ചർച്ച് വികാരി ഫാ. എബി ടി. മാമ്മൻ, കെ.പി.എം.എസ് എഴിക്കാട് യൂണിറ്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ബിജു വർണശാല, കുറുമ്പൻ ദൈവത്താൻ സ്മാരക ട്രസ്റ്ര് സെക്രട്ടറി അഡ്വ. അനീഷ് കുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശരൺ പി. ശശിധരൻ, കെ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഹരികുമാർ ആർ, ജ.ഇ.വൈ.എം ഹനീഫ മൗലവി എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി സുരേഷ് മംഗലത്തിൽ സ്വാഗതവും പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ നന്ദിയും പറയും.

മഹാദേവക്ഷേത്രത്തിൽ 18ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ, 20ന് രാവിലെ 8.30ന് പൊങ്കാല, വൈകിട്ട് 7ന് നാഗപൂജയും സർപ്പംപാട്ടും, 7.30ന് നൂറുംപാലും, 21വൈകിട്ട് 3ന് ഘോഷയാത്ര, രാത്രി 9ന് ഗാനമേള എന്നിവ നടക്കും.