
പത്തനംതിട്ട : പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ രണ്ടു വാഹന ജാഥകൾ ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ നയിക്കുന്ന ജാഥ കോന്നി, അടൂർ നിയോജക മണ്ഡലങ്ങളിൽ സഞ്ചരിക്കും. രാവിലെ ഒൻപതിന് പെരിങ്ങനാട് നിന്ന് തുടങ്ങി വൈകിട്ട് ആറിന് പന്തളത്ത് സമാപിക്കും. നാളെ ഇളമണ്ണൂരിൽ തുടങ്ങി പത്തനംതിട്ടയിൽ അവസാനിക്കും.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ അജയകുമാർ നയിക്കുന്ന ജാഥ ആദ്യ ദിവസം കടപ്രയിൽ തുടങ്ങി അത്തിക്കയത്ത് സമാപിക്കും. രണ്ടാം ദിവസം ഇരവിപേരൂരിൽ തുടങ്ങി പത്തനംതിട്ട നഗരത്തിൽ അവസാനിക്കും. ജില്ലയിലെ 60 കേന്ദ്രങ്ങളിൽ വിവിധ നേതാക്കൾ പ്രസംഗിക്കും.