കടമ്പനാട് : എള്ളുംവിള ജംഗ്ഷൻ കേന്ദ്രീകരിച്ച് തെരുവുനായ ശല്യം രൂക്ഷം. കടമ്പനാട് തെക്ക് ലിഷാ ഭവനിൽ പാപ്പച്ചന്റെ 13 കോഴികളെ കൂട് തകർത്ത് കടിച്ചുകൊന്നു. രാവിലെ റബർ ടാപ്പിംഗിന് പോയവരും പ്രഭാത സവാരിക്കാരുമുൾപ്പടെ നിരവധിപ്പേർക്ക് തെരുവുനായയുടെ കടിയേറ്റു. കൂട്ടത്തോടെയാണ് ആക്രമണം. എള്ളും വിള ജംഗ്ഷൻ കേന്ദ്രീകരിച്ച് ഇറച്ചി മാലിന്യം തള്ളുന്നത് പതിവാണന്നും ഇതാണ് ഈ പ്രദേശത്ത് നായ്ക്കൾ തമ്പടിക്കാൻ കാരണമെന്നും പറയുന്നു. പഞ്ചായത്ത് അധികൃതർ ഇടപെട്ട് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.