തിരുവല്ല: ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻസ് കേരള നെടുമ്പ്രം, പെരിങ്ങര യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ്‌ ശ്രീകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജനറൽ എൻ.അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു.ഡോ. ബി.ഹരികുമാർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മാനസികാരോഗ്യം വയോജനങ്ങളിൽ എന്ന വിഷയത്തിൽ ഭാരത്‌ സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ ക്ലാസെടുത്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജെ.ജയദേവൻ, സെക്രട്ടറി വിജയകുമാർ ഹരിപ്രിയ,യുണിറ്റ് വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, അഡ്വ.പി.എസ് മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.