പത്തനംതിട്ട : കേരള ജനവേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്കു നൽകുന്ന ഭക്ഷൃധാനൃക്കിറ്റുകളുടെ 11-ാം ഘട്ട വിതരണം 20ന് നടക്കും. രാവിലെ 9ന് വാഴമുട്ടം കിഴക്ക് കാവിന്റയ്യത്ത് കോളനിയിൽ റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്യും. അംബികാ ലാൽ അദ്ധ്യക്ഷത വഹിക്കും.