പത്തനംതിട്ട: സിപാസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ ഇലന്തൂർ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം അവളിടം 2022 നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.സാറാമ്മ ജോയി അദ്ധ്യക്ഷത വഹിച്ചു. നർത്തകി രാഗം.എസ്.മോഹൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് യൂണിയൻ അഡ്വൈസർ എസ്. ശ്രീകുമാർ,കോളേജ് യൂണിയൻ ചെയർമാൻ അഭിജിത് വിജയൻ, വിദ്യാർത്ഥി പ്രതിനിധി ഫാ.ജെറിൻ ആന്റണി എന്നിവർ സംസാരിച്ചു.