loan
തിരുവല്ല താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ വായ്പാവിതരണ മേള പ്രസിഡന്റ് ഡി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: എൻ.എസ്.എസ്. താലൂക്ക് യൂണിയനിലെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഒന്നരക്കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. മോഹൻ കുമാർ, സെക്രട്ടറി ജെ. ശാന്തസുന്ദരൻ, ധനലക്ഷ്മി ബാങ്ക് മാനേജർ വി. അശോക് കുമാർ, കോർഡിനേറ്റർ എം.കെ. വിജയകുമാർ, ഇൻസ്‌പെക്ടർ സി.എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു. സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 10 സംഘങ്ങൾക്കാണ് വായ്പ അനുവദിച്ചത്.