തിരുവല്ല: ലോക വനദിനാഘോഷത്തിന്റെ ഭാഗമായി കവിയൂർ കെ.എൻ.എം. ഗവ.ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. സോഷ്യൽ ഫോറസ്ട്രി പത്തനംതിട്ട ഡിവിഷൻ നടത്തിയ പരിപാടിയിൽ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസഫ് സ്‌കറിയ ക്ലാസ് നയിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി. പ്രസാദ്, പി.ടി.എ. പ്രസിഡന്റ് ബൈജുക്കുട്ടൻ, പ്രഥമാദ്ധ്യാപിക കല, സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.