bank
പന്നിവിഴ സർവീസ് സഹകരണ ബാങ്കിന്റെ ചകിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയമാൻ ഡി. സജി നിർവ്വഹിക്കുന്നു. ബാങ്ക് പ്രസിഡന്റ് സി. സുരേഷ് ബാബു സമീപം

അടൂർ : പന്നിവിഴ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളിൽ മാരക രോഗം ബാധിച്ചവർക്ക് ചികിത്സാ ധനസഹായമായി സഹകരണ അംഗ സമാശ്വാസ നിധിയിൽനിന്ന് 20 അംഗങ്ങൾക്ക് 3,95,000 രൂപ വിതരണംചെയ്തു. 150-ൽപരം അപേക്ഷകളാണ് ബാങ്കിൽ ലഭിച്ചത്. ബാക്കി അംഗങ്ങൾക്കും തുടർന്ന് ചികിത്സാ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഡി.സജി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് സെക്രട്ടറി എം.ജെ ബാബു ഭരണസമിതി അംഗങ്ങളായ കെ.ജി വാസുദേവൻ, സൈമൺ തോമസ്, എൻ.ജനാർദ്ദനക്കുറുപ്പ്, കനകലത തുളസി, ബിന്ദു സുകു, വെങ്കിടാചല ശർമ എന്നിവർ പങ്കെടുത്തു.