തിരുവല്ല: ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും 19ന് വൈകിട്ട് 5ന് തിരുവല്ല വൈ.എം.സി.എ.ഹാളിൽ നടക്കും. ബ്രദർ ജോർജ് മത്തായിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മന്ത്രി സജി ചെറിയാൻ ബ്രദർ സി.വി.മാത്യുവിന് നൽകും. അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.ജി.മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ജോൺസൺ മേലേടം എന്നിവർ പ്രസംഗിക്കും.