പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഓമല്ലൂർ ഐമാലി മിൽമാ ജംഗ്ഷൻ - മലങ്കാവ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഓമല്ലൂർ പഞ്ചായത്തിലെ 2,3,4 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുജാത ,കെ.അമ്പിളി എന്നിവർ പ്രസംഗിച്ചു.