bike
നഗരത്തിൽ മാലിന്യം തള്ളിയ ബൈക്ക് യാത്രക്കാരനെ പിടികൂടിയപ്പോൾ

പത്തനംതിട്ട: പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ. ഇനിമുതൽ പിടിവീഴും. കനത്ത പിഴ അടയ്ക്കേണ്ടി വരും. കഴിഞ്ഞ രാത്രി ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറി അലക്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളാനെത്തിയ ആറ് പേർക്ക് നോട്ടീസ് നൽകി. ഒരു ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. ആനപ്പാറയിൽ മാലിന്യംതള്ളിയ ആളെക്കൊണ്ട് അത് തിരികെ വാരിക്കുകയും ചെയ്തു. റിംഗ് റോഡിൽ അറവുശാലയ്ക്ക് സമീപം മാലിന്യം വലിച്ചെറിഞ്ഞ KL03Q2696 നമ്പർ പെട്ടി ഓട്ടോയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി ആർ.ടി.ഒാഫീസിൽ കത്തുനൽകി. ഇയാളിൽ നിന്ന് പിഴ ഇടാക്കും.