lp
നവീകരിച്ച പത്തനംതിട്ട ഗവ. എൽ.പി സ്കൂൾ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായി നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുവിദ്യാലയങ്ങളുടെ വർഷങ്ങളായുള്ള ശോച്യാവസ്ഥയ്ക്കാണ് പരിഹാരമായത്. നന്നുവക്കാട് വെൽഫെയർ സ്കൂൾ, ആനപ്പാറ എൽ.പി സ്കൂൾ, കൊടുന്തറ എൽ.പി സ്കൂൾ, തൈക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 25 ലക്ഷം രൂപയാണ് നഗരസഭ തനത് സാമ്പത്തിക വർഷം ചെലവഴിച്ചത്.

മേൽക്കൂര പുതുക്കിപ്പണിയൽ, ശുചിമുറികളുടെ നിർമ്മാണം, ചുറ്റുമതിൽ നിർമ്മാണം, യാർഡ് ഇന്റർലോക്കിംഗ്, ക്ലാസ് മുറികളുടെ സീലിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിയത്. നഗരസഭ അനുവദിച്ച പണം നടപ്പ് സാമ്പത്തികവർഷത്തിൽത്തന്നെ സമയബന്ധിതമായി ചെലവഴിക്കപ്പെട്ടു എന്ന പ്രത്യേകത കൂടിയുണ്ട്.

-----------------

'' നഗരത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് വരും വർഷങ്ങളിൽ പദ്ധതി തയ്യാറാക്കും

.

ടി. സക്കീർ ഹുസൈൻ, നഗരസഭാ ചെയർമാൻ

-------------------

ചെലവഴിച്ചത് 25 ലക്ഷം