 
പ്രമാടം: ഗ്രാമപഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം വി .റ്റി.അജോമോൻ, കെ.ആർ.പ്രമോദ്, ശ്രീകല നായർ, എം.കെ .മനോജ് , നിഖിൽ ചെറിയാൻ , ആനന്ദവല്ലിയമ്മ, പ്രസീതരഘു ,
രാഗി സനൂപ് , ജോസ് പനച്ചക്കൽ, കെ .ആർ. മനോഹരൻ ,ലിസി ജയിംസ് ,രാജേഷ് .എം, ജെൽവിൻ ജെയിംസ്, അന്നമ്മ ഫിലിപ്പ്, സിജിൻ ജോർജ്, ജഗൻ ആർ.നായർ ,ശ്യാം വെള്ളപ്പാറ, അഭിലാഷ് പുന്നമൂട്ടിൽ, സി .എ .ശിവാനന്ദൻ, അരുൺകുമാർ , രാജു കണ്ണങ്കര ,ബീന തോമസ് ,എന്നിവർ പ്രസംഗിച്ചു.