vaslli
കോൺഗ്രസ് വള്ളിക്കോട് മണ്ഡം കമ്മറ്റി നടത്തിയ സായാഹ്ന ധർണ അഡ്വ. കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൈപ്പട്ടൂർ : ശുദ്ധജല വിതരണത്തിൽ നിന്ന് മിൽമാ പ്ലാന്റിന് വെള്ളം കൊടുക്കുവാനുള്ള നടപടിയിൽ നിന്ന് പിന്മാറണമെന്ന് അഡ്വ.കെ.ശിവദാസൻ നായർ ആവശ്യപ്പെട്ടു. വള്ളിക്കോട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ പ്രൊഫ.ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, റോബിൻ പീറ്റർ, സജി കൊട്ടക്കാട്, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.ആർ.പ്രമോദ്, പഞ്ചായത്ത്‌ അംഗങ്ങളായ ആൻസി വർഗീസ്, പദ്മ ബാലൻ, വിമൽ വള്ളിക്കോട്, സീമോൾ ജോസഫ്‌, മണ്ഡലം ഭാരവാഹികളായ ടി.എസ് തോമസ്, വർഗീസ് കുത്തുകല്ലുംപാട്ട്, സാംകുട്ടി പുളിക്കത്തറയിൽ, സേവാദൾ മണ്ഡലം ചെയർമാൻ രാജേഷ് കൈപ്പട്ടൂർ, കെ.സി യോഹന്നാൻ, ബാബു നാലാംവേലിൽ, നന്ദകുമാരൻ നായർ, പരമേശ്വരൻ നായർ, മുൻ സിൻഡിക്കേറ്റ് അംഗം ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.