17-dr-ms-sunil
ഡോ. എം. എസ്. സുനിൽ നിർധനരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 241 മത്തെ സ്‌നേഹ ഭവനത്തിന്റെ താക്കോൽദാനചടങ്ങിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം പ്രിയങ്ക നായർ നിർവഹിക്കുന്നു.

പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 241 മത്തെ വീട് വിദേശ മലയാളിയായ ജോസ് കരികുളത്തിന്റെയും മേരി കരികുളത്തിന്റെയും സഹായത്താൽ പുതുശേരിഭാഗം വലിയ പനങ്കാവിൽ വിധവയായ അമ്പിളിക്കും രണ്ട് കുഞ്ഞുങ്ങൾക്കുമായി പണിതു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചലച്ചിത്രതാരം പ്രിയങ്ക നായർ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗം ബി.സന്തോഷ് കുമാർ, സന്തോഷ് കൊച്ചു പനങ്കാവിൽ, കെപി ജയലാൽ., സജി, ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ സംസാരിച്ചു.