 
തിരുവല്ല: നെടുമ്പ്രം കുടുംബശ്രീ ,സി .ഡി .എസ് നെടുമ്പ്രം, പെരിങ്ങര ഗ്രാമപഞ്ചായത്തുകൾ ചേർന്ന് സ്ത്രീശക്തി കലാജാഥയ്ക്ക് സ്വീകരണം നൽകി. നെടുമ്പ്രം സി.ഡി.എസ് ചെയർപേഴ്‌സൺ സുജ പി. കെ അദ്ധ്യക്ഷത വഹിച്ചു. . നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ,ബ്ലോക്ക് മെമ്പർ അനു, ഡി. പി. എം. അനിത, ബ്ലോക്ക് കോ-ഓർഡിനേറ്റർ രഞ്ജിത, പെരിങ്ങര കുടുംബശ്രീ ചെയർപേഴ്‌സൺ ഗീത പ്രസാദ് എന്നിവർ സംസാരിച്ചു.