പത്തനംതിട്ട: സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ബോദ്ധ്യപ്പെട്ടിട്ടുംസർക്കാരും രാഷ്ട്രീയനേതൃത്വവും നിഷ്‌ക്രിയമായിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ആർ.എസ്.പി. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന റവന്യൂ, രജിസ്‌ട്രേഷൻ, പൊലീസ് ഡിപ്പാർട്ടുമെന്റുകളിലെ അഴിമതിയും കൈക്കൂലിയും അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ.ടി.സി. വിജയൻ, ദേശീയ സമിതി അംഗം അഡ്വ.കെ.എസ്.ശിവകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.പി.ജി. പ്രസന്നകുമാർ, കലാനിലയം രാമചന്ദ്രൻനായർ, ആർ.എം.ഭട്ടതിരി, തോമസ് ജോസഫ്,ടി.എം.സുനിൽകുമാർ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ജോൺസ് യോഹന്നാൻ, സജി നെല്ലുവേലി, പ്രൊഫ. ബാബു ചാക്കോ, മധുസൂദനൻപിള്ള, പൊടിമോൻ കെ.മാത്യു, ജില്ലാ സെക്രട്ടറി അഡ്വ. ജോർജ്ജ് വറുഗീസ് എന്നിവർ പ്രസംഗിച്ചു.