കുരമ്പാല: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അത്തമഹോത്സവം ശനിയാഴ്ച നടക്കും. രാവിലെ 6 ന് ഉഷപൂജ, 10.30 ന് നവകം, ശ്രീഭൂതബലി, കലശം, ക്ഷേത്ര തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വൈകി ട്ട് 4ന് അത്തക്കാഴ്ച. 7 ന് സേവ, 10 ന് ഗാനമേള, പുലർച്ചെ 3ന് വേല, വിളക്ക് .4ന് എതിരേൽപ്പ്, വലിയ കാണിക്ക.