p
പി.വി ഫിലിപ്പ്

റാന്നി: എസ് സി എച്ച്.എസ്.എസ്. റിട്ട.അധ്യാപകൻ ചെത്തോങ്കര സൈലന്റ് വാലി പേരങ്ങാട്ട് പുത്തൻ പറമ്പിൽ പി. വി. ഫിലിപ് (81) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 1.30ന് പഴവങ്ങാടിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. മുത്തൂറ്റ് ഫിൻ കോർപ് മാനേജർ, മാർത്തോമ്മാ സൺഡേ സ്‌കൂൾ മേഖല സെക്രട്ടറി, പഴവങ്ങാടിക്കര ഇമ്മാനുവൽ മാർത്തോമ്മാ ഇടവക സെക്രട്ടറി, പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വേങ്ങൽ മണപ്പറമ്പിൽ മാങ്ങാ മഠത്തിൽ പരേതയായ ഏലിയാമ്മ (റിട്ട. അധ്യാപിക എസ് സി എച്ച്.എസ്.എസ് റാന്നി). മക്കൾ: മിനി, മനു (കുവൈറ്റ്), മിന്റു പി.ജേക്കബ് (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ പത്തനംതിട്ട). മരുമക്കൾ: ഇടയാറന്മുള പാരഡയിൽ ജിയോ സുനിൽ (കുവൈറ്റ്), അയിരൂർ നെടുംകടവിൽ ജിൻസി, കോട്ടയം കിളിപ്പറമ്പിൽ ചിന്നു.