പത്തനംതിട്ട: 12 മുതൽ 14 വയസ് വരെയുളള കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ഇന്നലെ എത്തിയത് 30 കുട്ടികൾ. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികൾ വാക്സിനെടുക്കാനെത്തിയത്. 2008 മാർച്ച് 15നു ശേഷം ജനിച്ച കുട്ടികൾ, 2009 ൽ ജനിച്ച കുട്ടികൾ, വാക്സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയായ 2010 ൽ ജനിച്ച കുട്ടികൾ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. ജില്ലയിൽ 34181 കുട്ടികളാണ് ഈ പ്രായപരിധിയിൽ വരുന്നത്.

കോർബിവാക്സ് വാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്.

ജില്ലയിലെ മേജർ ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് കോർബിവാക്സ് നൽകാനാണ് ക്രമീകരണം. ഒന്നാം ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസും എടുക്കണം.