
പത്തനംതിട്ട : സെന്റർ മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വകാര്യബസ് തൊഴിലാളികൾ കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാപ്രസിഡന്റ് അഡ്വ.ആർ.മനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജില്ലാസെക്രട്ടറി കെ.കെ.സുരേന്ദ്രൻ, മലയാലപ്പുഴ മോഹനൻ, അജയൻ എസ്.പണിക്കർ, കണ്ണൻ, ജോൺ മാത്യു എന്നിവർ സംസാരിച്ചു. സ്വകാര്യബസ് തൊഴിലാളികളെ സംരക്ഷിക്കുക, സമഗ്രമായ ഗതാഗതനിയമം നടപ്പാക്കുക എന്നിവയടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും.