തിരുവല്ല : മതിൽഭാഗം മുത്താരമ്മൻ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച. ഇന്നലെ രാവിലെ ക്ഷേത്രം ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഏകദേശം പതിനയ്യായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ തിരുവല്ല പൊലീസിൽ പരാതി നൽകി. സംഭവം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.