തിരുവല്ല: മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ലക്ഷ്മീ നാരായണ പൊങ്കാല ഭക്തിനിർഭരമായി. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൊങ്കാല ചടങ്ങിൽ മേൽശാന്തി വിനീത് നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻനിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.