 
ചെങ്ങന്നൂർ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം തിരുവൻവണ്ടൂർ പഞ്ചായത്തിലെ പത്താം വാർഡിൽ(ഉമയാറ്റുകരമേൽ) നടത്തിയ മോക് ഡ്രിൽ ജില്ലയിലെ പ്രളയ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിച്ചു.ഐ.ടി.ബി.പി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യു ഉദ്യോഗസ്ഥർ ഒഴിപ്പിക്കലിനു നേതൃത്വം നൽകി. രണ്ടു മണിക്കൂറിനുളളിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.
. ബ്ലോക്ക്-പഞ്ചായത്ത് സംവിധാനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കു കരുത്തേകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 67 പേരെ ദുരിതാശ്വാസ ക്യാമ്പായി സജ്ജമാക്കിയ കല്ലിശേരി ബി.ബി.സി ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കൊവിഡ് രോഗികൾക്കായി പ്രത്യേക മുറി തയ്യാറാക്കിയിരുന്നു. പ്രവർത്തനങ്ങളുടെ തത്സമയ വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകിയിരുന്നു. നടപടികൾ പൂർത്തീകരിച്ച ശേഷം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ചെങ്ങന്നൂർ തഹസിൽദാർ എം. ബിജുകമാർ ഇൻസിഡന്റ് കമാൻഡറും ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു ഓൺസൈറ്റ് ഇൻസിഡന്റ് കമാൻഡറും ആയിരുന്നു. താലൂക്ക് ജി.എസ്.ടി ഓഫീസർ ഷൈലജാ ദേവ് താലൂക്ക് തല നിരീക്ഷകയായിരുന്നു.