ചെങ്ങന്നൂർ: ചെങ്ങന്നൂർ ആർ.ഡി.ഒ. ഓഫീസ് പരിസരത്ത് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഓഫീസിന് പിന്നിലായി മാലിന്യങ്ങൾ കത്തിക്കുമ്പോഴാണ് തീ പടർന്നത്. ഉടൻതന്നെ സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേന എത്തി തീയണച്ചു. തീയുടെ ചൂടേറ്റ് ഓഫീസിന്റെ ആറ് ജനൽ ഗ്ലാസുകൾ പൊട്ടി.