 
ചാരുംമൂട് : സമുദായം തള്ളിക്കളഞ്ഞ ഉച്ചിഷ്ടങ്ങളും ഇത്തിൾക്കണ്ണികളുമാണ് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരെ ഇന്ന് രംഗത്തുവന്നിട്ടുള്ളവരെന്നും വ്യവഹാരങ്ങളിലൂടെ സംഘടനയെ തകർക്കാം എന്നത് മലർപ്പൊടികാരന്റെ സ്വപ്നം മാത്രമാണെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ വെട്ടിക്കോട് ശാഖായോഗം പുതുതായി പണി കഴിപ്പിക്കുന്ന ഗുരു ക്ഷേത്രത്തിന്റെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് കിട്ടാത്ത ചില ആളുകൾ നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കുന്നത് സമുദായാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ സംഘടനാപരവും നിയമപരവുമായ പോരാട്ടം യോഗം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ,പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽമുണ്ടപ്പള്ളി,ചാരുംമൂട് യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ്, അഭിലാഷ് കുമാർ, യൂണിയൻ വനിതാ സംഘം വൈസ് ചെയർമാൻ രേഖ സുരേഷ്,യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ വിഷ്ണു,കൺവീനർ മഹേഷ്,യൂത്ത്. യൂണിയൻ കമ്മിറ്റി അംഗം ത്രിതീഷ്,ജില്ലാ കമ്മറ്റി അംഗം രാജേഷ്, സന്തോഷ്, ശാഖാപ്രസിഡന്റ് ഷിബു,സെക്രട്ടറി സുമേഷ് എന്നിവർ പങ്കെടുത്തു.