1

പള്ളിക്കൽ: കൊവിഡ് ചികിത്സയിലും പ്രതിരോധത്തിലും ഫലപ്രദവും സ്തുത്യർഹവുമായ സേവനം നടത്തിയ പള്ളിക്കൽ ഗവ.ആയുർവേദ ഡിസ്പൻസറിക്ക് ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം ടി.വി നൽകി. സംഘം പ്രസിഡന്റ് തോട്ടുവ മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി ജഗദീശൻ , സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ആർ. കൃഷ്ണകുമാർ എന്നിവർക്ക് ടി.വി കൈമാറി. സംഘം ഭാരവാഹികളായ ഉണ്ണിപ്പിള്ള .ജി, പി.ജെ. ശാമുവേൽ , മോഹനൻ പിള്ള. ശശി ഡി.തോട്ടുവ , സരോജനിയമ്മ, കനകാഭായി, സൗമ്യാ റാണി.എസ് , തുഷാര തുളസീധരൻ, ആശുപത്രി ജീവനക്കാരായ രേഷ്മ, ശ്രീകുമാരി, കാസിം റാവുത്തർ എന്നിവർ പങ്കെടുത്തു.