മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിൽ എയിഡ്സ് ബോധവത്കരണത്തിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തെരുവുനാടകം 18ന് രാവിലെ 10ന് പുറമറ്റം ജംഗ്‌ഷനിൽ നടത്തുന്നു. ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്യും.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോഷ്ണി ബിജുവിന്റെ അദ്ധ്യക്ഷത വഹിക്കും.