 
മല്ലപ്പള്ളി : മുരണിയിലെ അങ്കണവാടി കെട്ടിടവും വയോജന ക്ലബും പൂർത്തിയാകുന്നു. മല്ലപ്പള്ളി പഞ്ചായത്തിലെ 56-ാം മുരണി അങ്കണവാടി പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയാകുന്നത്. തറയിൽ ടൈൽ പാകുന്നതും പ്ലമ്പിംഗ് ജോലികളുമാണ് നടക്കുന്നത്. ഒന്നാം നിലയിൽ അങ്കണവാടിയും രണ്ടാം നിലയിൽ വയോജന ക്ലബ് എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2018-19 ൽ ജില്ലാ പഞ്ചായത്തിൽ നിന്നും ഏഴ് ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒമ്പതു ലക്ഷവും 2021-22ൽ 670000 രൂപയും വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. വൈദ്യുതീകരണത്തിനും കണക്ഷൻ ലഭിയ്ക്കുന്നതിനുമായി 2021 -22പദ്ധതിയിൽ ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 2014 - 18ൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയും ബാക്കി തുക നാട്ടിൽ നിന്നും സ്വരൂപിച്ചാണ് നാലു സെന്റ് സ്ഥലം വാങ്ങിയത്. ടോയ് ലെറ്റ് ഉൾപ്പെടെ എത്രയും പെട്ടന്ന് അങ്കണവാടിയുടെയും വയോജന ക്ലബിന്റെയും പ്രവർത്തനം നടത്തുന്നതിനു വേണ്ടി പ്രവർത്തികൾ പൂർത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നു. മുരണി കവലയോടു ചേർന്നുള്ള അങ്കണവാടിയുടെ കെട്ടിടം വർഷങ്ങളായി വാടക കെട്ടിടത്തിലായിരുന്നു.
നീണ്ട കാലത്തെ പ്രയത്ന ഫലമായി മുരണി 56 -ാംനമ്പർ അങ്കണവാടിയ്ക്കും, വയോജന ക്ലബിനും സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടവും നിർമ്മിക്കുന്നതിനായി മുമ്പിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു. നാടിന്റെ അകമൊഴിഞ്ഞ സഹകരണവും കരുത്തായി.
പ്രകാശ് വടക്കേമുറി
(മല്ലപ്പള്ളി പഞ്ചായത്തംഗം)